“എന്നെ വേട്ടയാടുന്നു, ഇത്തരം നുണപ്രചാരണങ്ങൾ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണ്” ; പണം നൽകിയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ശോഭാ സുരേന്ദ്രൻ
പാലക്കാട് ബിജെപി വോട്ടിന് വേണ്ടി പണം നൽകിയെന്ന ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ രംഗത്തെത്തി. താൻ കണ്ണാടി മേഖലയിൽ പോയത് ഓട്ടോ തൊഴിലാളികളെ കാണാനും അവിടുത്തെ ഒരു ക്യാൻസർ രോഗിയെ സന്ദർശിക്കാനുമാണെന്നും,
Apr 8, 2026, 15:18 IST
പാലക്കാട് ബിജെപി വോട്ടിന് വേണ്ടി പണം നൽകിയെന്ന ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ രംഗത്തെത്തി. താൻ കണ്ണാടി മേഖലയിൽ പോയത് ഓട്ടോ തൊഴിലാളികളെ കാണാനും അവിടുത്തെ ഒരു ക്യാൻസർ രോഗിയെ സന്ദർശിക്കാനുമാണെന്നും, രാഷ്ട്രീയ ലാഭത്തിനായി തന്നെ നിരന്തരം വേട്ടയാടുകയാണെന്നും അവർ ആരോപിച്ചു. വോട്ടർമാരെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം നുണപ്രചാരണങ്ങൾ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
യുവാക്കൾ തന്നെ കാറിൽ പിന്തുടരുകയായിരുന്നു. എന്തിനാണ് അവർ എന്നേ പിന്തുടർന്നത്. ഇതെല്ലാം നേരത്തെ മുൻകൂട്ടി തയ്യറാക്കിയ തിരക്കഥയാണ് എന്ന് അവർ ആരോപിച്ചു. അതുപോലെ തന്നെ പണം നൽകിയ സത്രീ തന്റെ കൂടെയുള്ളതല്ല എന്നും അവർ കൂട്ടിച്ചേർത്തു.