ശോഭാ സുരേന്ദ്രനെതിരെ വോട്ടിന് നോട്ട്' ആരോപണം ;'കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും
ശോഭാ സുരേന്ദ്രനെതിരെ വോട്ടിന് നോട്ട്' ആരോപണം ;'കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും
ബിജെപിക്ക് വോട്ട് ചെയ്യാനായി പാലക്കാട് കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് പണം നല്‍കി എന്നായിരുന്നു ആരോപണം.
ആരോപണത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
പാലക്കാട് മണ്ഡലത്തില്‍ ബിജെപി വോട്ടിന് പണം നല്‍കി എന്ന ആരോപണം അന്വേഷിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ആര്‍ഡിഒ. സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തണമെന്നാണ് ആര്‍ഡിഒ ജില്ലാ കളക്ടറെ അറിയിച്ചത്. ആര്‍ഡിഒയുടെ ആവശ്യം കളക്ടര്‍ അംഗീകരിച്ചു. ആരോപണത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ബിജെപിക്ക് വോട്ട് ചെയ്യാനായി പാലക്കാട് കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് പണം നല്‍കി എന്നായിരുന്നു ആരോപണം.
വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാലക്കാട് ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടിന് നോട്ട് ആരോപണം ഉയര്‍ന്നത്.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരെത്തിയത്. ദേവു എന്ന വയോധികയ്ക്ക് ശോഭയ്‌ക്കൊപ്പമെത്തിയ യുവതി പണം കൈമാറിയതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. പണം കിട്ടിയതായി ആദ്യം സ്ഥീരീകരിച്ച വയോധിക പിന്നീട് അത് തിരുത്തകയും ചെയ്തു. മരുന്ന് വാങ്ങാന്‍ എല്ലാവരോടും പണം ചോദിച്ച് വാങ്ങാറുണ്ടെന്ന് വയോധിക പ്രതികരിച്ചു.