ഷേർളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; ഷേർലിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തുങ്ങിമരിച്ചു; കൂടുതൽ വിവരങ്ങളിങ്ങനെ
കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷേർലിയെ കൊന്ന ശേഷം ജോബ് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉന്നയിച്ചും ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷേർലിയെ കൊന്ന ശേഷം ജോബ് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആറ് മാസം മുൻപാണ് കോട്ടയം ആലുംമൂട് സ്വദേശി ജോബും ഇടുക്കി കല്ലാർഭാഗം സ്വദേശിയായ ഷേർലിയും കാഞ്ഞിരപ്പള്ളി, കൂവപ്പള്ളിയിൽ താമസിക്കാനായി എത്തിയത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും പോലീസ് പറയുന്നു.
ഇന്നലെ അര്‍ധരാത്രിയോടെയാണ് വീടിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള കൊലപാതകമെന്നാണ് പൊലീസ് നിഗമനം. ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉന്നയിച്ചും ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
ഷേർളി ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയിട്ടുണ്ട്. പണമിടപാടുകളെ ചൊല്ലി ഇരുവരും തമ്മിൽ അടുത്തിടെ തർക്കത്തിലായി. ഇതിനു പിന്നാലെ ജോബ് ഉപദ്രവിക്കുന്നെന്ന പരാതിയുമായി ഷേര്‍ളി കാഞ്ഞിരപ്പള്ളി പൊലീസിനെ സമീപിച്ചു. ഇതിനിടെ ഷേർളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായിട്ടുണ്ട്.
രണ്ടു പേരുടെയും ബന്ധുക്കളിൽ നിന്ന് പൊലീസ് കൂടുതൽ വിവരം തേടി. കഴിഞ്ഞ ദിവസം ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്.
ഫോറെൻസിക് സംഘം വീട്ടിൽ എത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.