എറണാകുളം വൈപ്പിൻ യാർഡിൽ കപ്പലിന് തീപിടിച്ചു

കൊച്ചിയിൽ അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിന് തീപിടിച്ചു. വൈപ്പിനിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കപ്പല്‍ യാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. സ്വകാര്യഷിപ്പിനാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ല

 

സ്വകാര്യഷിപ്പിനാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ല.

കൊച്ചി: കൊച്ചിയിൽ അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിന് തീപിടിച്ചു. വൈപ്പിനിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കപ്പല്‍ യാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. പെയിന്റിങ് ജോലികൾക്കായും മറ്റ് അറ്റകുറ്റപണികൾക്കായും എത്തിച്ച വിശാലാക്ഷി എന്ന കപ്പലിനാണ് തീപിടിച്ചത്.  ആളപായമില്ല.

തൊട്ടടുത്തുണ്ടായിരുന്ന മത്സ്യതൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്. തീപിടിക്കുന്ന സമയത്ത് കപ്പലിന്റെ മേൽതട്ടിൽ ജീവനക്കാർ അറ്റകുറ്റപണി നടത്തുന്നുണ്ടായിരുന്നു ഇവർ ചാടി രക്ഷപ്പെട്ടു. കപ്പൽ യാ‌ർഡിൽ തന്നെ കിടക്കുകയായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

നിമിഷനേരം കൊണ്ട് കപ്പലിന് മുകളിൽ വരെ തീപിടിച്ചു. അറ്റകുറ്റപണി നടത്തി കഴിഞ്ഞദിവസം ഈ കപ്പൽ പരീക്ഷണഓട്ടവും നടത്തിയിരുന്നു. ഇന്ധനം നിറച്ചിരുന്നോ എന്ന സംശയമുണ്ട്. കത്തിപ്പടരുന്നതിന് സഹായകമായ പെയിന്റടക്കം വസ്‌തുക്കളുടെ സാന്നിദ്ധ്യവും ഇതിലുണ്ട്. പുലർച്ചെയോടെയാണ് സംഭവം