ഷിജുവിന് വേണം സുമനസുകളുടെ സഹായം ; പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ കണ്ണൂർ കാനൂൽ സ്വദേശിയായ യുവാവ് ചികിത്സാ സഹായം തേടുന്നു
കണ്ണൂർ : കാനൂൽ കുറ്റിപ്പുറത്ത് താമസിക്കുന്ന ബക്കളം ക്ഷീരോൽ പാദക സഹകരണസംഘം മുൻ സെയിൽസ്മാനും ഓട്ടോ ഡ്രൈവറുമായ ഷിജു കെ ചികിത്സാ സഹായം തേടുന്നു. പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഇടത് കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മംഗളൂരു എ.ജെ ആശുപത്രിയിൽ ചികിത്സയിലാണ് ഷിജു.
ഭാരിച്ച ചികിത്സാ ചെലവ് വഹിക്കാൻ കുടുംബത്തിന് സാമ്പത്തിക ശേഷിയില്ലാത്തതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. ചികിത്സയ്ക്കായി ധനസമാഹരണം നടത്താൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.പി. വിനോദ് കുമാർ, സി. അശോക് കുമാർ, എ. കൃഷ്ണൻ, എം. പുരുഷോത്തമൻ എന്നിവർ രക്ഷാധികാരികളും എം. രാമകൃഷ്ണൻ ചെയർമാനുമായും ലെനീഷ് ലാൽ കൺവീനറുമായും അഖിൽ വി.പി ട്രഷററുമായും പ്രവർത്തിക്കുന്നു.
സുമനസുകൾ കഴിയുന്ന സഹായം ചെയ്താൽ ഷിജുവിന് കൈത്താങ്ങാകും.
ഗൂഗിൾ പേ നമ്പർ
7012665414
Akhil VP