ഷിഗെല്ല വ്യാപനം ; കേരളത്തിൽ നാല് ജില്ലകളിൽ ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചു

 സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ അതീവ ഗൗരവകരമായി തുടരുന്നു. കൊല്ലം ജില്ലയിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യമേഖലയിൽ കടുത്ത ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. ഈ വർഷം ഇതുവരെ 267 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം 191 പേർക്ക് രോഗബാധയുണ്ടാവുകയും ആറ് പേർ മരണപ്പെടുകയും ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.
 
നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13), ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ രോഗവ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചുവരികയാണ്. ജൂൺ മാസം ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തതും കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ്.