സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്‌തെന്ന് മന്ത്രി കെ മുരളീധരന്‍

ഭക്ഷ്യ സുരക്ഷയില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

ബത്തേരിയിലെ പ്രാഥമിക പരിശോധനയില്‍ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതല്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്‌തെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. കോഴിക്കോട് 3 കുട്ടികള്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ രണ്ടു കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്തു. ബത്തേരിയിലെ പ്രാഥമിക പരിശോധനയില്‍ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതല്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷയില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളമേ ഹോട്ടലുകളില്‍ അടക്കം കൊടുക്കാവൂ. ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കര്‍ശനമാക്കും. വയറിളക്കം കണ്ട സ്‌കൂളിലെ കുഴല്‍ക്കിണറിലെ വെള്ളത്തിനു പ്രശ്‌നം ഇല്ല. സ്‌കൂളിലെ കിണറിന്റെ പരിശോധന ഫലം വന്നിട്ടില്ല. കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും രോഗ ലക്ഷണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂവെന്നും മന്ത്രി പറഞ്ഞു