ശശി തരൂര്‍ കോണ്‍ഗ്രസില്‍ തുടരുമെന്നതിന് എത്രമാസത്തെ ഉറപ്പുണ്ട്: ബിനോയ് വിശ്വം
ബിജെപി സമം ഇന്ത്യ എന്ന് പറയുന്നത് കോണ്‍ഗ്രസ് വര്‍ക്കിംഗ് അംഗമാണ്
ഈ ഉറപ്പിന് എത്രമാസത്തെ വാറന്റിയുണ്ടെന്നാണ് തനിക്ക് ചോദിക്കാനുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു.
കോണ്‍ഗ്രസ് എംപി ശശി തരൂരിനെ കടന്നാക്രമിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . തരൂര്‍ പൂര്‍ണ്ണമായും കോണ്‍ഗ്രസ് പടയാളിയായി എല്ലാരംഗത്തുണ്ടാവുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. ബിജെപി സര്‍ക്കാരിനെ പിന്താങ്ങുന്നതിനെക്കുറിച്ച് തരൂര്‍ പറയുന്നത് ഇന്ത്യയെ പിന്താങ്ങുന്നുവെന്നാണ്. ബിജെപി സമം ഇന്ത്യ എന്ന് പറയുന്നത് കോണ്‍ഗ്രസ് വര്‍ക്കിംഗ് അംഗമാണ്. അതിനെക്കുറിച്ച് കോണ്‍ഗ്രസിന് ഒന്നും പറയാനില്ലേയെന്ന് ബിനോയ് വിശ്വം ചോദിച്ചു. മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയിലും കോണ്‍ഗ്രസിനോടുള്ള വിധേയത്വവും ബന്ധവുമാണ് തരൂര്‍ ഉറപ്പിക്കാന്‍ ശ്രമിച്ചത്. ഈ ഉറപ്പിന് എത്രമാസത്തെ വാറന്റിയുണ്ടെന്നാണ് തനിക്ക് ചോദിക്കാനുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനായി എല്‍ഡിഎഫില്‍ സീറ്റ് വിഭജനം തുടങ്ങിയിട്ടില്ല. സിപിഐ ഇത്തവണ കൂടുതല്‍ സീറ്റ് ചോദിക്കില്ലെന്നും മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.