ഷാരോൺ വധക്കേസ് ; കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്നുണ്ടാകില്ല
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്നില്ല. ശിക്ഷാവിധിയിൽ ഇന്ന് വാദം നടക്കും. പിന്നീടാണ് ശിക്ഷാവിധി പ്രസ്താവിക്കുക. വാദിക്കും പ്രതിക്കും പറയാനുള്ള കാര്യം കോടതി ഇന്ന് കേൾക്കും.
Jan 18, 2025, 10:25 IST

അതേസമയം, ഇന്നലെയാണ് പാറശ്ശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം ഗ്രീഷ്മക്കെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി.