കഷായത്തിന്റെ പരിയായമായി ഗ്രീഷ്മ ? ട്രോളുകളിൽ നിറഞ്ഞത് കഷായം ഗ്രീഷ്മയെന്ന പരിഹാസം 

 

ഷാരോൺ വധക്കേസിൽ അന്വേഷണം ഇപ്പോഴും തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇതിനോടകം ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. ഇപ്പോൾ ഗൂഗിൽ ഉൾപ്പെടെ ഗ്രീഷ്മയെ ട്രോളി തുടങ്ങിയിരിക്കുന്നു. കഷായം എന്ന വാക്ക് ഗൂഗിളിൽ തിരഞ്ഞാൽ റിസൾട്ട് പേജിൽ ഏറ്റവും മുകളിൽ വരുന്നത് ഗ്രീഷ്മയുമായി ബന്ധപ്പെട്ട വാർത്തകളാണ്.  

അതുപോലെ കഷായം എന്ന വാക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ ടൈപ്പ് ചെയ്താൽ ഗൂഗിൾ നിർദേശിക്കുന്ന ട്രൻഡിങ് പദങ്ങളിലും ഗ്രീഷ്മ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. കഷായം ഗ്രീഷ്മ, കഷായം ഗ്രീക്ക് ഹൗസ്, കഷായം ട്രോൾ എന്നിവയാണ് ഗൂഗിൾ നൽകുന്ന പ്രാധാന കോമ്പിനേഷൻ വാക്കുകൾ.ഗ്രീഷ്മയുടെ പേര് കഷായത്തിന്റെ പര്യായം പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ വാക്കുകളാണ് കഴിഞ്ഞ ദിവസം മലയാളികൾ ഏറ്റവും കൂടുതലായി ഗൂഗിളിൽ തിരഞ്ഞത് .

അതുകൊണ്ടാണ് കഷായം ഗ്രീഷ്മ, കഷായം ഗ്രീഷ്മ ഹൗസ്, കഷായം ട്രോൾ  എന്നിവ തിരയുന്നതിനായി കഷായവുമായി ബന്ധപ്പെട്ട് ഈ വാക്കുകൾ കടന്നുവന്നത്. ട്രോളന്മാർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഗ്രീഷ്മ കഷായം ആയിരുന്നു പ്രധാന പരിഹാസ വിഷയം .