വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം; സര്‍ക്കാര്‍ നിലപാട് നിര്‍ണായകം
വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം; സര്‍ക്കാര്‍ നിലപാട് നിര്‍ണായകം
എംഎസ്‌സി കമ്പനിയുടെ ഓഹരി പങ്കാളിത്തത്തിനായി അദാനി നല്‍കിയ അപേക്ഷയില്‍ സര്‍ക്കാര്‍ വിശദ പരിശോധന നടത്തും.
Jul 5, 2026, 09:42 IST
ഓഹരി കൈമാറ്റത്തില്‍ സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ അനുബന്ധ കരാര്‍ പരിഗണനയിലുണ്ട്
വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ അദാനിയുമായി അനുബന്ധ കരാര്‍ പരിഗണനയില്‍. വിദേശ നിക്ഷേപം സ്വീകരിച്ച് ഓഹരി കൈമാറാനുള്ള അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ നടപടിയില്‍ അതീവ ശ്രദ്ധയോടെയാണ് സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍. എംഎസ്‌സി കമ്പനിയുടെ ഓഹരി പങ്കാളിത്തത്തിനായി അദാനി നല്‍കിയ അപേക്ഷയില്‍ സര്‍ക്കാര്‍ വിശദ പരിശോധന നടത്തും.
ഓഹരി കൈമാറ്റത്തില്‍ സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ അനുബന്ധ കരാര്‍ പരിഗണനയിലുണ്ട്. എംപവേര്‍ഡ് കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. എംഎസ്‌സി കമ്പനിയുടെ ഓഹരി പങ്കാളിത്തത്തിനായി അദാനി നല്‍കിയ അപേക്ഷയില്‍ സമഗ്ര പരിശോധനയ്ക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍.