മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ പിതാവ് അന്തരിച്ചു

എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടില്‍ കെ ടി സ്‌കറിയ(91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

 

 മുക്കൂട്ടുതറ: എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടില്‍ കെ ടി സ്‌കറിയ(91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച്ച രാവിലെ 11.30ന് ഇടകടത്തിയിലെ വസതിയില്‍ ആരംഭിച്ച് ഉമിക്കുപ്പ ലൂര്‍ദ്ദ് മാതാ ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും. ആര്യങ്കാവ് ഇടപ്പാളയത്ത് നിന്ന് 55 വര്‍ഷം മുന്‍പ് കോട്ടയം ജില്ലയിലെ മലയോര പ്രദേശത്തേക്ക് കുടിയേറിയ കര്‍ഷകനായിരുന്നു സ്‌കറിയ. 

മണിമല കരിമ്പനക്കുളം വാണിശ്ശേരി അന്നമ്മ സ്‌കറിയയാണ് ഭാര്യ. മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അടക്കം ഏഴ് മക്കളാണ് പരേതനുള്ളത്. ചമ്പക്കുളം മാര്‍ കുര്യാളശേരി മ്യൂസിയം മഠത്തിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മെഴ്‌സിറ്റ, മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പാഞ്ചഗണിയിലെ റെഡ്ക്രോസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ടോമി കരിയിലക്കുളം, ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ജിജി എസ്, അമേരിക്കയിലെ ലോസ് ആഞ്ചലസിലെ നഴ്‌സിംഗ് പ്രാക്ടീഷണര്‍ സെലിന്‍ റോയ്, പൂന പഞ്ചഗണി സെന്റ് സേവിയേഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ജോജന്‍, ചമ്പക്കുളം പോരൂക്കര ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ സോജന്‍ എന്നിവരാണ് മറ്റ് മക്കള്‍.

മരുമക്കള്‍: അടിമാലി മുക്കുടം കൊച്ചുപുരയ്ക്കല്‍ ബിജി( റിട്ടയേര്‍ഡ് അദ്ധ്യാപിക), പൂഞ്ഞാര്‍ പയ്യാനിത്തോട്ടം മാടപ്പള്ളി റോയ്(ലോസ് ആഞ്ചലസ്), കണ്ണൂര്‍ ചെമ്പേരി മാമ്പുഴക്കല്‍ ബോബി അലോഷ്യസ്(അസിസ്റ്റന്റ് കമ്മീഷണര്‍, കസ്റ്റംസ്), മുണ്ടക്കയം ചോലത്തടം വടക്കേ പുത്തന്‍പുര സുബി( നഴ്സ്, പൂന), ഭരണങ്ങാനം ഇടയച്ചാലില്‍ സ്മിത(അദ്ധ്യാപിക, സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍, ആനക്കല്ല്). മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.