‘വീട്ടിലിരുന്ന് സ്വയം പഴിക്കേണ്ടി വരും ആ വാക്കുകൾക്ക്’; പിണറായി വിജയന്റെ ഡാഷ് മോനേ രേവന്താ പരാമർശത്തിനെതിരെ ഷാഫി പറമ്പിൽ
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംപി രംഗത്ത്. നിലവാര തകര്‍ച്ചയുടെ അങ്ങേയറ്റമാണ് മുഖ്യമന്ത്രി പ്രകടമാക്കിയതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
തിരുവനന്തപുരം : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംപി രംഗത്ത്. നിലവാര തകര്‍ച്ചയുടെ അങ്ങേയറ്റമാണ് മുഖ്യമന്ത്രി പ്രകടമാക്കിയതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
അധികാരം നഷ്ടമായതോടെ പിണറായിയുടെ ഒറിജിനല്‍ മുഖം പുറത്തുവന്നെന്നും ഡാഷ് മോനേ വിളക്ക് വീട്ടില്‍ ഇരുന്ന് അദ്ദേഹത്തിന് സ്വയം പഴിക്കേണ്ടി വരുമെന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു. പ്രളയ അഴിമതി ആരോപണത്തിലും സര്‍ക്കാരിനെതിരെ ഷാഫി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
അഴിമതിക്കുവേണ്ടി ജനങ്ങളെ കൊലപ്പെടുത്തിയെന്നും വെളിപ്പെട്ടത് പ്രതിപക്ഷത്തിന്‍റേത് ആരോപണമല്ല സത്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് വേങ്ങര യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജിയും രംഗത്തെത്തി. ഡാഷ് മോനേ രേവന്താ എന്നത് മുഖ്യമന്ത്രിയുടെ രീതിയുടെയും സ്വഭാവത്തിന്റെയും പ്രശ്‌നമാണെന്ന് കെ എം ഷാജി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കൂടുതല്‍ മറുപടി പറയാനില്ലെന്നും കെ എം ഷാജി പറഞ്ഞു.