വടകരയിലെ പ്രസംഗത്തിലെ  പ്രയോഗം നൂറ് ശതമാനം അനുചിതം, ഹരിഹരനെ തള്ളി ഷാഫി

വടകരയിലെ യു.ഡി.എഫ് പൊതുയോഗത്തിൽ  ആർ.എം.പി നേതാവ് ഹരിഹരന്റെ പരാമർശം നൂറു  ശതമാനം അനുചിതമാണെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞു. കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിഹരൻ പൊതുവേദിയിൽ  നടത്തിയത് തെറ്റായ പ്രയോഗമാണ് പൊതുരംഗത്ത് പ്രവർത്തിക്കുന്ന വനിതകളോട് രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കാം, പക്ഷെ  അധിക്ഷേപിക്കരുതെന്നും ഷാഫി പറഞ്ഞു.
 


കണ്ണൂർ: വടകരയിലെ യു.ഡി.എഫ് പൊതുയോഗത്തിൽ  ആർ.എം.പി നേതാവ് ഹരിഹരന്റെ പരാമർശം നൂറു  ശതമാനം അനുചിതമാണെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞു. കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിഹരൻ പൊതുവേദിയിൽ  നടത്തിയത് തെറ്റായ പ്രയോഗമാണ് പൊതുരംഗത്ത് പ്രവർത്തിക്കുന്ന വനിതകളോട് രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കാം, പക്ഷെ  അധിക്ഷേപിക്കരുതെന്നും ഷാഫി പറഞ്ഞു.


ആരെയും ആക്ഷേപിക്കാൻ വിളിച്ചുകൂട്ടിയ പരിപാടിയല്ല. ഇതു എല്ലാവർക്കും പാഠമാണ് നേരത്തെ സി.പി.എം നേതാക്കൾ പറഞ്ഞ ഒന്നും പറഞ്ഞ് ബാലൻസ് ചെയ്യാനില്ലെന്നും ഷാഫി പറമ്പിൽ കണ്ണൂരിൽ പറഞ്ഞു. അവിടെ പരിപാടിയിൽ പങ്കെടുത്തത് നാടിന്റെ ഐക്യത്തിന് വേണ്ടിയാണ്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ അവിടെ നാടിന്റെ ഐക്യത്തിന് വേണ്ടിയാണ്. കാഫിർ പരാമർശത്തിൽ പൊലീസ് നടപടിയില്ലാത്തത് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പൊലീസ് പിന്തുണ നൽകുന്നതാണ് കാഫിറെന്നെ പ്ര യോഗം തന്നെ  വ്യാജമാണെന്നും ഷാഫി പറഞ്ഞു.