ആലപ്പുഴ കായംകുളത്ത് എസ്എഫ്‌ഐ- കെ എസ് യു സംഘര്‍ഷം ; കല്ലേറില്‍ പൊലീസുകാരന് ഉള്‍പ്പെടെ പരുക്കേറ്റു
എസ്എഫ്‌ഐ- കെ എസ് യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കല്ലെറിയുകയായിരുന്നു.
Updated: Sep 19, 2026, 06:05 IST
പ്രകടനമായി പോയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിനിടവരുത്തിയത്
ആലപ്പുഴ കായംകുളത്ത് എസ്എഫ്‌ഐ- കെ എസ് യു സംഘര്‍ഷം. സംഘര്‍ഷ അതിരുവിട്ടതോടെ പൊലീസ് ലാത്തിവീശി. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിലെ വിജയാഘോഷ പ്രകടനത്തിനിടെ കായംകുളത്ത് കോണ്‍ഗ്രസ് ഓഫീസിനു സമീപമായിരുന്നു സംഘര്‍ഷം.
പ്രകടനമായി പോയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിനിടവരുത്തിയത്. തുടര്‍ന്ന് എസ്എഫ്‌ഐ- കെ എസ് യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കല്ലെറിയുകയായിരുന്നു. കല്ലേറില്‍ പൊലീസുകാരന് ഉള്‍പ്പെടെ പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.