SFI- പൊലീസ് വിവാദം; കന്‍റോൺമെന്‍റ് എസ്എച്ച്ഒ സിഐ സതീഷ് അവധിയിൽ, എസ്ഐ ഗോകുലിനെ പരിശീലനത്തിന് വിട്ടു
തലസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ കന്റോണ്‍മെന്റ് എസ്എച്ച്ഒ സതീഷ് കുമാർ അവധിയിൽ പ്രവേശിച്ചു. പകരം ചുമതല നാർകോട്ടിക് സെൽ CIക്ക് നൽകി. CI സതീഷിനെ സ്റ്റേഷൻ മാറ്റണമെന്ന് SFI പരാതി നൽകിയിരുന്നു.
പ്രതിഷേധങ്ങളിൽ SFI പ്രവർത്തകരുടെ അറസ്റ്റ് തുടരുന്നതിനിടെയാണ് സി.ഐ അവധിയിൽ പ്രവേശിച്ചത്.
തിരുവനന്തപുരം: തലസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ കന്റോണ്‍മെന്റ് എസ്എച്ച്ഒ സതീഷ് കുമാർ അവധിയിൽ പ്രവേശിച്ചു. പകരം ചുമതല നാർകോട്ടിക് സെൽ CIക്ക് നൽകി. CI സതീഷിനെ സ്റ്റേഷൻ മാറ്റണമെന്ന് SFI പരാതി നൽകിയിരുന്നു.
പ്രതിഷേധങ്ങളിൽ SFI പ്രവർത്തകരുടെ അറസ്റ്റ് തുടരുന്നതിനിടെയാണ് സി.ഐ അവധിയിൽ പ്രവേശിച്ചത്. നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അരുള്‍ ആര്‍.ബി കൃഷ്ണ നേരിട്ട് വിളിപ്പിച്ചാണ് താക്കീത് നല്‍കിയിരുന്നു.
യൂത്ത് കോൺഗ്രസുമായുള്ള എസ് എഫ് ഐ സംഘർഷത്തിനിടെ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥികളെ ലാത്തിചാർജ്ജ് ചെയ്തത് മുതൽ വിവാദത്തിലായിരുന്നു കന്‍റോൺമെന്‍റ് സി ഐയും എസ് ഐയും.
പിന്നീട് എസ് ഐ ഗോകുൽ, എസ് എഫ് ഐ ജില്ലാ സെക്രട്ടറി നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതും വിവാദത്തിലായിരുന്നു.യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ എസ്എച്ച്ഒ സതീഷ് കുമാര്‍, എസ്‌ഐ ഗോകുല്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നാണ് യുവജന വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.ഇരുവരും തങ്ങളെ തെരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്നു എന്നായിരുന്നു എസ്എഫ്‌ഐക്കാരുടെ പരാതി