തലസ്ഥാനത്തെ എസ്എഫ്‌ഐ- പൊലീസ് സംഘര്‍ഷം ; കന്റോണ്‍മെന്റ് എസ്എച്ച്ഒക്കും എസ്‌ഐക്കും കമ്മീഷണര്‍ താക്കീത് നല്‍കി

താക്കീതിന് പിന്നാലെ എസ്എച്ച്ഒ സതീഷ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

 

സ്വകാര്യ ആവശ്യത്തിന് എസ്‌ഐ ഗോകുലിന് ഒരാഴ്ചത്തെ അവധി അനുവദിച്ചു.

തലസ്ഥാനത്തെ എസ്എഫ്‌ഐ- പൊലീസ് സംഘര്‍ഷത്തില്‍ ഇടപെട്ട് കമ്മീഷണര്‍. കന്റോണ്‍മെന്റ് എസ്എച്ച്ഒക്കും എസ്‌ഐക്കും കമ്മീഷണര്‍ താക്കീത് നല്‍കി. പൊലീസില്‍ നിന്നും പ്രകോപനപരമായ നീക്കം പാടില്ലെന്ന് കമ്മീഷണര്‍ പറഞ്ഞു. താക്കീതിന് പിന്നാലെ എസ്എച്ച്ഒ സതീഷ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

സ്വകാര്യ ആവശ്യത്തിന് എസ്‌ഐ ഗോകുലിന് ഒരാഴ്ചത്തെ അവധി അനുവദിച്ചു. ഹോസ്റ്റല്‍ മര്‍ദ്ദനത്തില്‍ എസ്‌ഐക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകും. അമിത്ഷാക്കെതിരായ യൂത്ത് കോണ്‍?ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തില്‍ കൊല്ലം കമ്മീഷണറോട് എഡിജിപി വിശദീകരണം തേടി. അതേസമയം, തലസ്ഥാനത്ത് എസ്എഫ്‌ഐ കേരള പൊലീസ് പോര് മുറുകുകയാണ്. കന്റോണ്‍മെന്റ് സ്റ്റേഷന്‍ എസ് ഐ ഗോകുലിനെയും സി ഐ സന്തോഷ്‌കുമാറിനെയും മാറ്റണെമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എസ് എഫ് ഐ. ഒക്ടോബര്‍ 10നുള്ളില്‍ ഇതില്‍ തീരുമാനം എടുത്തില്ലെങ്കില്‍ കന്റോണ്‍മെന്റ് സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് എസ് എഫ് ഐ.