ലൈംഗിക പീഡന പരാതി; പ്രശോഭ് സി.വത്സനെ കോണ്‍ഗ്രസ് പുറത്താക്കി
ലൈംഗികപീഡന പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പ്രശോഭ് സി. വത്സനെ പാർട്ടിയില്‍ നിന്ന് പുറത്താക്കി.ജോലി വാഗ്ദാനം ചെയ്ത് താമസ സ്ഥലത്തെത്തി പീഡിപ്പിച്ചുവെന്ന് ദലിത് യുവതിയാണ് പീഡന പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി.
Updated: Mar 28, 2026, 09:22 IST
പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകർത്തി എന്ന് യുവതി പറയുന്നു
പാലക്കാട്: ലൈംഗികപീഡന പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പ്രശോഭ് സി. വത്സനെ പാർട്ടിയില്‍ നിന്ന് പുറത്താക്കി.ജോലി വാഗ്ദാനം ചെയ്ത് താമസ സ്ഥലത്തെത്തി പീഡിപ്പിച്ചുവെന്ന് ദലിത് യുവതിയാണ് പീഡന പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. പാലക്കാട് നഗരസഭ 24ാം വാർഡിലെ കൗണ്‍സിലറാണ് പ്രശോഭ്.
പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി കൊണ്ടുപോയി, കാറില്‍ വെച്ചും പീഡനത്തിനിരയാക്കി. പാലക്കാട് ജില്ല ആശുപത്രിക്ക് സമീപം വെച്ചും പീഡനമുണ്ടായി. ഇത് കൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകർത്തി എന്ന് യുവതി പറയുന്നു