ലൈംഗീക ആരോപണം ; കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത ഏഴു കേസുകളില്‍ നടപടി തുടങ്ങും
ഓരോ കേസിനും ഓരോ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് ടീമിനെ നിശ്ചയിച്ചിരിക്കുന്നത്.
Aug 30, 2024, 07:28 IST
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം മലയാള സിനിമയില്‍ നടന്ന വെളിപ്പെടുത്തലില്‍ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് കേസുകളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികള്‍ ഇന്ന് തുടങ്ങും.
ഓരോ കേസിനും ഓരോ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് ടീമിനെ നിശ്ചയിച്ചിരിക്കുന്നത്. ഡിഐജി പൂങ്കുഴലിക്കാണ് കൊച്ചിയിലെ കേസുകളുടെ ചുമതല. കഴിയുമെങ്കില്‍ ഇന്ന് തന്നെ പരാതിക്കാരികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. രഞ്ജിത്തിനെതിരായ കേസിലും തുടര്‍ നടപടികള്‍ ഉണ്ടാകും. ഇതിനിടെ പ്രതി ചേര്‍ക്കപ്പെട്ട കൂടുതല്‍ പേര്‍ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ ഇന്ന് തന്നെ സമീപിക്കുമെന്നാണ് വിവരം.