പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം : കണ്ണൂർ പേരാവൂർ സ്വദേശി റിമാൻഡിൽ
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ.
Aug 14, 2026, 16:08 IST
പേരാവൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. പേരാവൂർ സ്വദേശി കളപ്പുരക്കൽ വീട്ടിൽ ജെന്നറ്റ് ജോബിനെയാണ് (40) കോഴിക്കോട് ടൗൺ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസംകോഴിക്കോട് ലിങ്ക്റോഡിൽവെച്ച് ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ശ്രീജേഷ്, വിഷ്ണു സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ.അബ്ദുറഹ്മാൻ, അനീഷ് മുസ്സേൻ എന്നിവരടങ്ങുന്ന സംഘം യുവാവിനെ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽഅറസ്റ്റ് ചെയ്യുകയായിരുന്നു. പീഡന ശ്രമത്തിനിടെ രക്ഷപ്പെട്ട കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.