പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരേ ലൈം​ഗികാതിക്രമം ; പ്രതിക്ക് 21 വർഷം കഠിനതടവും 1.30 ലക്ഷം രൂപ പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരേ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 21 വർഷവും ആറുമാസവും കഠിനതടവ്. 17-കാരനെ ലൈം​ഗികമായി ഉപദ്രവിച്ച കേസിലാണ് മലപ്പുറം താനൂർ ചിറക്കൽ സ്വദേശി സുനിൽകുമാറി(54)നെ പട്ടാമ്പി അതിവേ​ഗ പ്രത്യേക കോടതി ജഡ്ജി ദിനേശൻ പിള്ള ശിക്ഷിച്ചത്. പ്രതിക്ക് 1.30 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

 

പിഴത്തുക 17-കാരന് നൽകണമെന്നും കോടതി ഉത്തരവിട്ടു.കേസിന്റെ വിചാരണയിൽ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിച്ചു

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരേ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 21 വർഷവും ആറുമാസവും കഠിനതടവ്. 17-കാരനെ ലൈം​ഗികമായി ഉപദ്രവിച്ച കേസിലാണ് മലപ്പുറം താനൂർ ചിറക്കൽ സ്വദേശി സുനിൽകുമാറി(54)നെ പട്ടാമ്പി അതിവേ​ഗ പ്രത്യേക കോടതി ജഡ്ജി ദിനേശൻ പിള്ള ശിക്ഷിച്ചത്. പ്രതിക്ക് 1.30 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

പിഴത്തുക 17-കാരന് നൽകണമെന്നും കോടതി ഉത്തരവിട്ടു.കേസിന്റെ വിചാരണയിൽ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും തെളിവായി ഹാജരാക്കി. സർക്കിൾ ഇൻസ്പെക്ടർ​ ​പി എം ​ഗോപകുമാർ, സബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ബഷീർ, അജിതൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

അഡ്വ. സന്ദീപ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ലൈസണ്‍ ഓഫിസര്‍ എ.എസ്.ഐ എസ്. മഹേശ്വരി പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സഹായം നല്‍കി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ വേഗത്തിലുള്ള വിചാരണയും ശക്തമായ നിയമനടപടികളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രത്യേക കോടതിയിലാണ് കേസിന്റെ നടപടികള്‍ പൂര്‍ത്തിയായത്.