കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം : സം​സ്ഥാ​ന​ത്ത്  ഈ വർഷം മാത്രം റിപ്പോർട്ട് ചെയ്തത്  2180 കേസുകൾ

കോ​ഴി​ക്കോ​ട് : കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 2,180 പോ​ക്സോ കേ​സു​ക​ൾ. ജൂ​ൺ​വ​രെ​യാ​ണ് ഇ​ത്ര​യും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ത​ല​സ്ഥാ​ന​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ.
 

കോ​ഴി​ക്കോ​ട് : കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 2,180 പോ​ക്സോ കേ​സു​ക​ൾ. ജൂ​ൺ​വ​രെ​യാ​ണ് ഇ​ത്ര​യും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ത​ല​സ്ഥാ​ന​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ.

സി​റ്റി​യി​ൽ 89ഉം ​റൂ​റ​ലി​ൽ 200ഉം ​ഉ​ൾ​​പ്പെ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് 289 ​കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മ​ല​പ്പു​റ​മാ​ണ് തൊ​ട്ടു​പി​ന്നി​ൽ. 242 കേ​സു​ക​ളാ​ണ് ഇ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് കേ​സ് -81 കേ​സു​ക​ൾ. റെ​യി​ൽ​വേ പൊ​ലീ​സ് സം​സ്ഥാ​ന​ത​ല​ത്തി​ൽ അ​ഞ്ച് കേ​സു​ക​ളും ഇ​ക്കാ​ല​യ​ള​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് 2023ൽ 4,641​ഉം 2022ൽ 4,518​ഉം 2021ൽ 3,516​ഉം 2020ൽ 3,042​ഉം കേ​സു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.

പോ​ക്‌​സോ കേ​സു​ക​ൾ വേ​ഗ​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്ത് അ​മ്പ​തി​ലേ​റെ പോ​ക്സോ കോ​ട​തി​ക​ൾ നി​ല​വി​ലു​ണ്ടെ​ങ്കി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് കേ​സു​ക​ൾ ഇ​​പ്പോ​ഴും തീ​ർ​പ്പാ​കാ​തെ കി​ട​ക്കു​ക​യാ​ണ്.

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ലം സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്കാ​ത്ത​തും സാ​ക്ഷി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ് കേ​സു​ക​ളു​ടെ വി​ചാ​ര​ണ നീ​ളാ​ൻ ഇ​ട​യാ​ക്കു​ന്ന​ത് എ​ന്നാ​ണ് ആ​ക്ഷേ​പം. കേ​സു​ക​ളി​ൽ നീ​തി വൈ​കു​ന്ന​ത് പ​തി​വാ​യ​തോ​ടെ ​പോ​ക്സോ കേ​സു​ക​ളു​ടെ വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഇ​ട​പെ​ടു​ന്ന​തി​ന് പ്ര​ത്യേ​ക ക​മ്മി​റ്റി​യും നി​ല​വി​ലു​ണ്ട്.

പോ​ക്സോ നി​യ​മം (പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ഫ് ചി​ൽ​ഡ്ര​ൻ ഫ്രം ​സെ​ക്‌​ഷ്വ​ൽ ഒ​ഫ​ൻ​സ​സ്) 2012 ജൂ​ൺ 14നാ​ണ് നി​ല​വി​ൽ വ​ന്ന​ത്. ലൈം​ഗി​ക ചൂ​ഷ​ണ​ങ്ങ​ളി​ൽ​നി​ന്ന് ആ​ൺ, പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ 18 വ​യ​സ്സു​വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് നി​യ​മം​വ​ഴി നീ​തി ഉ​റ​പ്പാ​ക്കു​ന്നു. വ്യ​ക്തി എ​ന്ന നി​ല​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വ​ള​ർ​ച്ച​ക്കു​വേ​ണ്ട സം​ര​ക്ഷ​ണ​വും നി​യ​മം ല​ക്ഷ്യ​മി​ടു​ന്നു.