ലൈഗിക അതിക്രമ കേസ്: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സംവിധായകൻ രഞ്ജിത്
ലൈഗിക അതിക്രമ കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സംവിധായകൻ രഞ്ജിത് കോടതിയില്‍. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹർജി നല്‍കി.എറണാകുളം ജില്ല വിട്ട് പുറത്ത് പോകാൻ അനുവദിക്കണമെന്നാണ് ആവശ്യം.
ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്ന കാരവനില്‍ വെച്ച് രഞ്ജിത്ത് ലൈഗീക അതിക്രമം നടത്തിയെന്നാണ് കേസ്.
കൊച്ചി : ലൈഗിക അതിക്രമ കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സംവിധായകൻ രഞ്ജിത് കോടതിയില്‍. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹർജി നല്‍കി.എറണാകുളം ജില്ല വിട്ട് പുറത്ത് പോകാൻ അനുവദിക്കണമെന്നാണ് ആവശ്യം.
ചികിത്സ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഹർജി. രഞ്ജിത്തിന്റെ അപേക്ഷയില്‍ കോടതി പൊലീസിനോട് മറുപടി തേടി. എറണാകുളം ജില്ല വിട്ടു പോകരുതെന്ന് അടക്കം കർശന ഉപാധിയോടെയാണ് യുവനടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്.
ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്ന കാരവനില്‍ വെച്ച് രഞ്ജിത്ത് ലൈഗീക അതിക്രമം നടത്തിയെന്നാണ് കേസ്.
കരവാന്‍ ഡ്രൈവറെ അടക്കം ലൊക്കേഷനില്‍ ഉണ്ടായിരുന്ന പലരുടെയും മൊഴി എടുക്കുന്നുണ്ട് . ഫോര്‍ട്ട്‌കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലും, കാരവനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 10നാണ് കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്.