ആലപ്പുഴ അഗതി മന്ദിരത്തിലെ ലൈംഗികാതിക്രമം; ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തനിക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങള്‍ക്ക് പിന്നാലെ, പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന മാത്യു ആല്‍ബിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.

 

സ്ഥാപനത്തിലെ ജീവനക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുന്നപ്ര പോലീസാണ് മാത്യു ആല്‍ബിനെ അറസ്റ്റ് ചെയ്തത്.

ആലപ്പുഴ പുന്നപ്ര ശാന്തി ഭവന്‍ അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമ പരാതിയില്‍ സ്ഥാപന ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റിലായി. സ്ഥാപനത്തിലെ ജീവനക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുന്നപ്ര പോലീസാണ് മാത്യു ആല്‍ബിനെ അറസ്റ്റ് ചെയ്തത്.

തനിക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങള്‍ക്ക് പിന്നാലെ, പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന മാത്യു ആല്‍ബിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. വലിയൊരു പെണ്ണുകേസില്‍ പെട്ടിട്ടും തന്നെ അന്വേഷിച്ച് ആരും വന്നിട്ടില്ലെന്നും ചെന്നിത്തലയെ നേരില്‍ കണ്ടിട്ടുണ്ടെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടത്. മാത്രമല്ല, അഞ്ച് പേരെ കൊലപ്പെടുത്താനുണ്ടെന്നും അതില്‍ ആദ്യം ശാന്തി ഭവന്റെ മുന്‍ മാനേജര്‍ ശരത്തിനെയാണ് ലക്ഷ്യമിടുന്നതെന്നും ഇയാള്‍ സംഭാഷണത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം പരാതിക്കാരിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുമെന്നും ഇയാള്‍ ഫോണ്‍ സംഭാഷണത്തില്‍ ഭീഷണിപ്പെടുത്തി.

ഭീഷണി ഫോണ്‍ കോളിന്റെ വിവരം ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നു. പണം വാഗ്ദാനം ചെയ്ത് തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നാണ് ജീവനക്കാരിയുടെ പരാതി. മുന്‍പ് കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുകയും, ജയില്‍ മോചിതനായ ശേഷം തനിക്ക് മാനസാന്തരം വന്നു എന്ന് അവകാശപ്പെട്ട് മാത്യു ആല്‍ബിന്‍ പുന്നപ്രയില്‍ അഗതി മന്ദിരം ആരംഭിക്കുകയുമായിരുന്നു.