ആലപ്പുഴയിൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം ; ജീവനക്കാരൻ അറസ്റ്റിൽ
കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിലായി. ആലപ്പുഴ ഹരിപ്പാടാണ് സംഭവം.
Jul 18, 2026, 15:35 IST
ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിലായി. ആലപ്പുഴ ഹരിപ്പാടാണ് സംഭവം.
കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയെയാണ് കായംകുളം ഡിപ്പോയിലെ ജീവനക്കാരൻ കടന്നുപിടിച്ചത്. യാത്രക്കാരി ബഹളം വെച്ചതോടെ ഇയാൾ ബസ്സിൽ നിന്ന് ഇറങ്ങി ഓടി. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബസിലെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഹരിപ്പാട് പൊലീസ് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.