തൃശൂരിൽ വിദ്യാഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : പ്രതി അറസ്റ്റില്‍
വിദ്യാഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍.
Jul 15, 2026, 14:05 IST
തൃശൂര്‍: വിദ്യാഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പുല്ലൂറ്റ് ചാപ്പാറ സ്വദേശി വെറ്റിലക്കാരന്‍ പറമ്പില്‍ വീട്ടില്‍ വിനീതിനെയാണ് (36) കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സൗമ്യ, അതുല്‍ മോഹന്‍, ഏറാഫത്ത്, എ.എസ്.ഐ. ബെനീഷ്, ജി.എസ്.സി.പി.ഒ. ഷമീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.