മോഡലിങിന്റെ മറവില്‍ സെക്‌സ് റാക്കറ്റ് കേസ് ; ഒരാള്‍ കൂടി അറസ്റ്റില്‍
മോഡലിംഗിന്റെ മറവില്‍ വിദേശത്ത് നടന്നത് പെണ്‍വാണിഭമാണെന്നതിന് കൂടുതല്‍ തെളിവുകളും ലഭിച്ചു.
മുഖ്യ ആസൂത്രകന്‍ ശ്രീകുമാറെന്ന് പൊലീസ് പറയുന്നു.
മോഡലിംഗ് സെക്‌സ് റാക്കറ്റ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മാവേലിക്കര സ്വദേശി ബിലാല്‍ എന്ന ശ്രീകുമാര്‍ ആണ് പിടിയിലായത്. മുഖ്യ ആസൂത്രകന്‍ ശ്രീകുമാറെന്ന് പൊലീസ് പറയുന്നു. മോഡലിംഗിന്റെ മറവില്‍ വിദേശത്ത് നടന്നത് പെണ്‍വാണിഭമാണെന്നതിന് കൂടുതല്‍ തെളിവുകളും ലഭിച്ചു.
മുഖ്യപ്രതി സിന്ധു, പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍, ഇടപാടുകാര്‍ക്ക് അയച്ച് കൊടുത്ത്, വിലപേശല്‍ നടത്തിയതു തെളിവായി. ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ അന്വേഷണ സംഘം ശേഖരിച്ചു. മോഡലിങ്ങിന്റെ മറവില്‍ പെണ്‍കുട്ടികളെ സെക്‌സ് റാക്കറ്റിന് മുന്നിലെത്തിച്ച കേസില്‍ ഒന്നാം പ്രതിയായ സിന്ധുവിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. കൂട്ട ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത് സിന്ധുവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിന്ധുവിനെ കേടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.