ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരേ ഏഴാമത്തെ പോക്‌സോ കേസ്; ഇതുവരെ മൊഴി നല്‍കിയത് 11 പെണ്‍കുട്ടികള്‍
ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരേ ഏഴാമത്തെ പോക്‌സോ കേസ്; ഇതുവരെ മൊഴി നല്‍കിയത് 11 പെണ്‍കുട്ടികള്‍
വീരമണിയുടെ മാനേജര്‍ ശക്തിവേലിനെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു.
വീരമണിയുടെ കൂട്ടാളിയും കേസിലെ മറ്റൊരു പ്രതിയുമായ ശാന്തിയുടെ വീട്ടില്‍വെച്ച് വീരമണി പീഡിപ്പിച്ചെന്നാണ് 11-ാമത്തെ പെണ്‍കുട്ടിയുടെ മൊഴി.
ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരേ ഏഴാമത്തെ പോക്‌സോ കേസും രജിസ്റ്റര്‍ചെയ്തു. ഞായറാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി) വീരമണിക്കെതിരേ പുതിയ പോക്‌സോ കേസ് രജിസ്റ്റര്‍ചെയ്തത്. അതിക്രമത്തിനിരയായ മറ്റൊരു പെണ്‍കുട്ടി കൂടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ 11 പെണ്‍കുട്ടികളാണ് വീരമണിക്കെതിരേ മൊഴി നല്‍കിയിട്ടുള്ളത്.
വീരമണിയുടെ കൂട്ടാളിയും കേസിലെ മറ്റൊരു പ്രതിയുമായ ശാന്തിയുടെ വീട്ടില്‍വെച്ച് വീരമണി പീഡിപ്പിച്ചെന്നാണ് 11-ാമത്തെ പെണ്‍കുട്ടിയുടെ മൊഴി. ഇതനുസരിച്ചാണ് പൊലീസ് പുതിയ കേസ് കൂടി രജിസ്റ്റര്‍ചെയ്തത്. അതിനിടെ, വീരമണിയുടെ മാനേജര്‍ ശക്തിവേലിനെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. വീരമണിയെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പണമിടപാടുകളടക്കം പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിനാണ് തമിഴ്‌നാട്ടിലെ പ്രമുഖ ?ഗ്രാനൈറ്റ് വ്യവസായിയായ വീരമണി അറസ്റ്റിലായത്. വീരമണി പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് പൊലീസിന് ലഭിച്ചതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വീരമണിക്ക് ഒത്താശചെയ്തുനല്‍കിയ കൂട്ടാളികളായ ശാന്തിയെയും ഇവരുടെ ഭര്‍ത്താവ് മഹേന്ദ്ര സിംഹനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ പെണ്‍കുട്ടികളെ എത്തിച്ചുനല്‍കിയ മൂന്ന് ഡ്രൈവര്‍മാരും പിടിയിലായി. ഇവരെല്ലാം ജയിലിലാണ്.