ശബരിമല സന്നിധാനം പോലീസ് ബാരക്കിൽ ഉറക്കത്തിനിടെ ഏഴ് പോലീസുകാർക്ക് എലിയുടെ കടിയേറ്റു

സന്നിധാനം പോലീസ് ബാരക്കിൽ ഉറക്കത്തിനിടെ ഏഴ് പോലീസുകാർക്ക് എലിയുടെ കടിയേറ്റു. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഡ്യൂട്ടിക്ക് ശേഷം ബാരക്കിലെത്തി വിശ്രമിക്കുകയായിരുന്ന

 

ഇവർ സന്നിധാനം ഗവൺമെൻറ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി

ശബരിമല: സന്നിധാനം പോലീസ് ബാരക്കിൽ ഉറക്കത്തിനിടെ ഏഴ് പോലീസുകാർക്ക് എലിയുടെ കടിയേറ്റു. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഡ്യൂട്ടിക്ക് ശേഷം ബാരക്കിലെത്തി വിശ്രമിക്കുകയായിരുന്ന പോലീസുകാർക്കാണ് കടിയേറ്റത്. ഇവർ സന്നിധാനം ഗവൺമെൻറ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ഏഴു പേരും ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ചതായി വൃത്തങ്ങൾ പറഞ്ഞു.