ബെംഗളൂരുവില്‍ മതിലിടിഞ്ഞ് കുടുംബശ്രീയുടെ വിനോദയാത്ര സംഘത്തിലെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

വിനോദയാത്ര സംഘത്തിലെ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 

എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്.

കര്‍ണാടകയില്‍ മതില്‍ ഇടിഞ്ഞ് വീണ് കേരളത്തില്‍ നിന്നുള്ള കുടുംബശ്രീയുടെ വിനോദയാത്ര സംഘത്തിലെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. ബെംഗളൂരു ബൗറിംഗ് ആശുപത്രിയുടെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. മഴ കനത്തപ്പോള്‍ മതിലിനോട് ചേര്‍ന്നുള്ള ടാര്‍പോളിന്‍ ഷീറ്റിന് കീഴില്‍ നിന്നവരാണ് അപകടത്തില്‍പ്പെട്ടത്.

വിനോദയാത്ര സംഘത്തിലെ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂവാറ്റുപുഴയിലെ അമൃതം പൊടി നിര്‍മ്മിക്കുന്ന യൂണിറ്റിലെ 56 പേരുടെ സംഘമാണ് വിനോദയാത്ര പോയത്.