അങ്കമാലിയില്‍ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഏഴ് കുറുനരികള്‍ ചത്തു
അങ്കമാലിയില്‍ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഏഴ് കുറുനരികള്‍ ചത്തു.അങ്കമാലി നഗരസഭയിലെ പതിനാലാം വാർഡില്‍ തിരുനായത്തോട് ഭാഗത്ത് ശബരി റെയില്‍പാതയോട് ചേർന്നുള്ള പാടശേഖരത്തിലാണ് സംഭവം
Updated: Jun 30, 2026, 13:02 IST
കാറ്റിലും മഴയിലും വൈദ്യുതി ലൈൻ പൊട്ടി വീണതാണെന്നാണ് പ്രാഥമിക വിവരം
കൊച്ചി: അങ്കമാലിയില്‍ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഏഴ് കുറുനരികള്‍ ചത്തു.അങ്കമാലി നഗരസഭയിലെ പതിനാലാം വാർഡില്‍ തിരുനായത്തോട് ഭാഗത്ത് ശബരി റെയില്‍പാതയോട് ചേർന്നുള്ള പാടശേഖരത്തിലാണ് സംഭവം.ഡോക്ടർ ഉള്‍പ്പെട്ട സംഘം പരിശോധന പൂർത്തിയാക്കിയ ശേഷം കുറുനരികളുടെ ജഡം സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ സംസ്കരിച്ചു.
കാറ്റിലും മഴയിലും വൈദ്യുതി ലൈൻ പൊട്ടി വീണതാണെന്നാണ് പ്രാഥമിക വിവരം. വാർഡ് കൗണ്‍സിലർ കെ ആർ സുബ്രൻ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.