കണ്ണൂരിൽനിന്നും മൂന്നാർ വരെ സർവീസ്; കയറിയത് 3 യാത്രക്കാർ, ഓടിയത് 379 കിലോമീറ്റർ, വരുമാനം വെറും 355 രൂപ ;കെഎസ്ആർടിസി അന്വേഷണമാരംഭിച്ചു
കണ്ണൂരിൽനിന്നു മൂന്നാർ വരെ 379 കിലോമീറ്റർ ഓടിയിട്ടും കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിനു ലഭിച്ചത് വെറും 355 രൂപ വരുമാനം. 3 യാത്രക്കാർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്.സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണമാരംഭിച്ചു.
Sep 5, 2026, 11:59 IST
മൂന്നാർ ∙ കണ്ണൂരിൽനിന്നു മൂന്നാർ വരെ 379 കിലോമീറ്റർ ഓടിയിട്ടും കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിനു ലഭിച്ചത് വെറും 355 രൂപ വരുമാനം. 3 യാത്രക്കാർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്.സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണമാരംഭിച്ചു.
ഓണത്തോടനുബന്ധിച്ചു കണ്ണൂർ ജില്ലയിൽ ഓടുന്നതിനായി അധികൃതരുടെ നിർദേശപ്രകാരം മൂന്നാർ ഡിപ്പോയിൽനിന്ന് ഒരു ബസ് വിട്ടുനൽകിയിരുന്നു. സീസൺ അവസാനിച്ചതോടെ ബസ് മടക്കിക്കൊണ്ടുവരാനായി കഴിഞ്ഞ ദിവസം ഡിപ്പോയിൽനിന്നു കണ്ടക്ടറെയും ഡ്രൈവറെയും ടിക്കറ്റ് മെഷീൻ ഉൾപ്പെടെ നൽകി പറഞ്ഞയച്ചിരുന്നു.മൂന്നാർ ബോർഡ് വച്ച് യാത്രക്കാരെ കയറ്റി വരാനായിരുന്നു നിർദേശം. എന്നാൽ ഡിപ്പോയിലെത്തി പണവും മെഷീനും നൽകിയപ്പോഴാണു വരുമാനം 355 രൂപ മാത്രമാണെന്നു കണ്ടെത്തിയത്.