ഇടിമിന്നലില്‍ സെര്‍വര്‍ തകര്‍ന്നു; ഇന്നത്തെ എംജി, കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു

 

ഇടിമിന്നലില്‍ സെര്‍വര്‍ തകരാറാലയതിന് പിന്നാലെയാണ് പരീക്ഷകള്‍ മാറ്റിവച്ചത്.

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ഇടിമിന്നലില്‍ സെര്‍വര്‍ തകരാറാലയതിന് പിന്നാലെയാണ് പരീക്ഷകള്‍ മാറ്റിവച്ചത്.

 അതേസമയം വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഇന്റേണല്‍, പ്രാക്റ്റിക്കല്‍, വൈവ വോസി പരീക്ഷകള്‍ക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്നും കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു.