പാലക്കാട് തെരുവുനായയുടെ കടിയേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്
ഒതളൂരില്‍ തെരുവുനായയുടെ കടിയേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്. ഒതളൂര്‍ ഇട്ടേക്കാട്ടില്‍ രാമന്റെ ഭാര്യ ഭാര്‍ഗവിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറു മണിയോടെയാണ് സംഭവം.
Mar 16, 2026, 08:52 IST
പാലക്കാട്: ഒതളൂരില്‍ തെരുവുനായയുടെ കടിയേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്. ഒതളൂര്‍ ഇട്ടേക്കാട്ടില്‍ രാമന്റെ ഭാര്യ ഭാര്‍ഗവിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറു മണിയോടെയാണ് സംഭവം.
തറവാട്ട് വീട്ടില്‍ താമസിക്കുന്ന ഇവര്‍ മുറ്റത്ത് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇടതു കാലിന്റെ മസില്‍ കടിച്ചു പറിച്ചെടുത്തത്. കൈവിരല്‍, തല എന്നിവിടങ്ങളിലും കടിയേറ്റു. നിലവിളി കേട്ട്, തൊട്ടു താമസിക്കുന്ന മകനും മരുമകളും എത്തിയപ്പോഴാണ് നായ ഓടിപ്പോയത്.