വയനാട്ടില്‍ എല്‍ഡിഎഫിന് ഉണ്ടായത് ഗുരുതര വോട്ട് ചോര്‍ച്ച
വയനാട് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും എല്‍ഡിഎഫ് കനത്ത തിരിച്ചടി നേരിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
Nov 25, 2024, 07:44 IST
ബത്തേരിയിലെ 97 ബൂത്തുകളില്‍ ബിജെപിക്ക് പുറകിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സത്യന്‍ മൊകേരി
ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വയനാട്ടില്‍ എല്‍ഡിഎഫിന് ഉണ്ടായത് ഗുരുതര വോട്ട് ചോര്‍ച്ചയെന്ന് ബൂത്തുതല കണക്കുകള്‍. വയനാട് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും എല്‍ഡിഎഫ് കനത്ത തിരിച്ചടി നേരിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ബത്തേരിയിലെ 97 ബൂത്തുകളില്‍ ബിജെപിക്ക് പുറകിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സത്യന്‍ മൊകേരി. മാനന്തവാടിയില്‍ 39 ബൂത്തുകളിലും കല്‍പറ്റയില്‍ 35 ബൂത്തുകളിലും മൂന്നാം സ്ഥാനത്താണുള്ളത്. മന്ത്രി ഒ ആര്‍ കേളുവിന്റെ പഞ്ചായത്തായ തിരുനെല്ലിയില്‍ പ്രിയങ്ക ഗാന്ധിക്കായിരുന്നു ലീഡ് എന്നും ബൂത്തുതല കണക്കുകളില്‍ വ്യക്തമാകുന്നു.