സിദ്ധിഖിനെതിരേ യുവനടി നല്‍കിയ മൊഴിയില്‍ ഗുരുതര പരാമര്‍ശങ്ങള്‍; നടി ക്രൂരമായ ലൈംഗിക പീഡനത്തിനാണ് ഇരയായി,പരാതിക്കാരിയുടെ വൈദ്യപരിശോധന നടത്തി,ഗുരുതര വകുപ്പുകള്‍ ചുമത്തി ഏഴു കേസുകൾ 
 
നടന്‍ സിദ്ധിഖിനെതിരേ യുവനടി നല്‍കിയ മൊഴിയില്‍ ഗുരുതര പരാമര്‍ശങ്ങള്‍ എന്ന് റിപ്പോര്‍ട്ട്. യുവനടി ക്രൂരമായ ലൈംഗിക പീഡനത്തിനാണ് ഇരയാതെന്ന് മൊഴിയില്‍ നിന്ന് വ്യക്തമാകുന്നതായാണ് റിപ്പോര്‍ട്ട്. നടിയുടെ വൈദ്യപരിശോധന നടത്തി. നാളെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

മാധ്യമങ്ങള്‍ക്ക് മുന്നിലാണ് യുവനടി താന്‍നേരിട്ട പീഡന വിവരങ്ങള്‍ ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സിദ്ധിഖിനെതിരേ പരാതി നല്‍കിയതോടെയാണ് ഇന്ന് യുവനടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. നാലുമണിക്കൂറിലേറെ സമയമെടുത്ത് നല്‍കിയ മൊഴിയില്‍ സിദ്ധിഖിനെതിരേ ഗുരുതര പരാമര്‍ശങ്ങളാണ് നടി തുറന്നു പറഞ്ഞത്

നേരിട്ടത് ക്രൂരമായ ബലാത്സംഗമായിരുന്നുവെന്നും നടി വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നടിയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ സിദ്ധിഖിനെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന. സംഭവം നടന്ന തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടിലിനോട് അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏഴു കേസുകളാണ് പോലീസ് എടുക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ഒരെണ്ണം തിരുവനന്തപുരത്തും മറ്റ് ആറെണ്ണം കൊച്ചിയിലുമാകും രജിസ്റ്റര്‍ ചെയ്യുക. സിദ്ധിഖിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടിക്രമങ്ങളിലേക്കും അന്വേഷണ സംഘം ഉടന്‍ കടക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.