കാസർകോട് സി.പി.എമ്മിലെ മുതിർന്ന നേതാവ് എം. രാഘവൻ രാജിവെച്ചു
കാസര്കോട് ജില്ലയിലെ സിപിഎം നേതാവ് എം രാഘവന് പാര്ട്ടിയില് നിന്നും രാജിവെച്ചു. പാര്ട്ടിയില്നിന്ന് വിട്ടുനില്ക്കുന്നതായി അറിയിച്ച് അദ്ദേഹം ജില്ലാ കമ്മിറ്റിക്ക് കത്ത് നല്കി
ഇന്നലെയാണ് കാസര്കോട് സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി സമാപിച്ചത്. ജില്ലാ കമ്മറ്റിയില് ആറ് ക്ഷണിതാക്കളെ ഉള്പ്പെടുത്തിയെങ്കിലും എം രാഘവനെ ഉള്പ്പെടുത്തിയിരുന്നില്ല.
കാസര്കോട്: കാസര്കോട് ജില്ലയിലെ സിപിഎം നേതാവ് എം രാഘവന് പാര്ട്ടിയില് നിന്നും രാജിവെച്ചു. പാര്ട്ടിയില്നിന്ന് വിട്ടുനില്ക്കുന്നതായി അറിയിച്ച് അദ്ദേഹം ജില്ലാ കമ്മിറ്റിക്ക് കത്ത് നല്കി. പാർട്ടി നിയന്ത്രണത്തിലുള്ള കോട്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡൻ്റ് സ്ഥാനവും രാഘവൻ രാജിവെച്ചതായാണ് വിവരം. ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള കടുത്ത അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.
ഇന്നലെയാണ് കാസര്കോട് സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി സമാപിച്ചത്. ജില്ലാ കമ്മറ്റിയില് ആറ് ക്ഷണിതാക്കളെ ഉള്പ്പെടുത്തിയെങ്കിലും എം രാഘവനെ ഉള്പ്പെടുത്തിയിരുന്നില്ല. ജില്ലാ കമ്മിറ്റിയില് ഉള്പ്പെടുത്താത്തതിലുള്ള കടുത്ത അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് കേന്ദ്ര കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ ജില്ലാ നേതാവ് തുടങ്ങി പാര്ട്ടിയുടെ വിവിധ വര്ഗബഹുജന സംഘടനകളിലും എം രാഘവന് പ്രവര്ത്തിച്ചിരുന്നു.