പ്രിയയെ കഴുത്തു ഞെരിച്ചുകൊന്ന ശേഷം ശെല്‍വരാജ് തൂങ്ങിമരിക്കുകയായിരുന്നു ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജും പ്രിയലതയുമാണ് മരിച്ചത്.
പ്രിയയെ കഴുത്തു ഞെരിച്ചുകൊന്ന ശേഷമാണ് ശെല്‍വരാജ് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പാറശ്ശാലയില്‍ വ്‌ലോഗമാരായ ദമ്പതികളെ വീട്ടിനുള്ള മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജും പ്രിയലതയുമാണ് മരിച്ചത്.
പ്രിയയെ കഴുത്തു ഞെരിച്ചുകൊന്ന ശേഷമാണ് ശെല്‍വരാജ് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും പൊലീസ് പറഞ്ഞു.
പ്രിയയെ കയര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം സെല്‍വരാജ് തൂങ്ങി മരിക്കുകയായിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടത്തിലൂടെ സ്ഥിരീകരിച്ചു. പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയര്‍ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തി. കുടുംബ പ്രശ്ങ്ങളും സാമ്പത്തിക ബാധ്യതകളുമടക്കം അന്വേഷിക്കുകയാണെന്നും ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മകളുടെ വിവാഹശേഷം സാമ്പത്തിക പ്രയാസമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.