ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹം കടന്നുപോകുന്നതിനിടെ സുരക്ഷാ വീഴ്ച ; രണ്ടുപേര്‍ അറസ്റ്റില്‍

വള്ളക്കടവ് സ്വദേശിയായ ഫെയ്‌സ് ചാനല്‍ നടത്തിപ്പുകാരനുമായ നാദിര്‍ഷാ (29), അഷ്‌ക്കര്‍ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ സുരക്ഷ വീഴച. പൊലീസിന്റെ നിര്‍ദേശം അവഗണിച്ച് മുന്നോട്ടുപോയ ബൈക്ക് യാത്രക്കാരെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം

.
വള്ളക്കടവ് സ്വദേശിയായ ഫെയ്‌സ് ചാനല്‍ നടത്തിപ്പുകാരനുമായ നാദിര്‍ഷാ (29), അഷ്‌ക്കര്‍ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും ബൈക്കില്‍ നിര്‍ത്താതെ മുന്നോട്ടുപോവുകയായിരുന്നു.
ഞായറാഴ്ച വൈകീട്ട് 6.10 ഓടെയായിരുന്നു സംഭവം. ബാലരാമപുരത്തെ എസ്.യു.ടി. അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം ഉപരാഷ്ട്രപതി വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു.