കിളിമാനൂരില്‍ അമിത വേഗത്തില്‍ വന്ന വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

 

ജോലി കഴിഞ്ഞ് ഷോറൂമിന് മുന്നില്‍ നിന്ന ബാബുകുട്ടനെ അമിതവേഗതയില്‍ എത്തിയ മിനി ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 

 കിളിമാനൂരില്‍ വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. നഗരൂര്‍ സ്വദേശി ബാബുക്കുട്ടന്‍ ആണ് മരിച്ചത്. പാപ്പാലയില്‍ ഇന്നലെ രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. പാപ്പാല റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ബാബുക്കുട്ടന്‍. ജോലി കഴിഞ്ഞ് ഷോറൂമിന് മുന്നില്‍ നിന്ന ബാബുകുട്ടനെ അമിതവേഗതയില്‍ എത്തിയ മിനി ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 

വാഹനം നിര്‍ത്താതെ പോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുക്കുട്ടനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുര മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.