ശ്രീകാര്യത്ത് ഫ്ലാറ്റിലെ കിണറ്റിൽ സുരക്ഷാ ജീവനക്കാരൻ മരിച്ച നിലയിൽ

 ശ്രീകാര്യം കരിയത്ത് നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിലെ കിണറ്റിനുള്ളിൽ സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശിയായ ഭാസ്‌കരപിള്ള (68) ആണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഈ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

 

 തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിലെ കിണറ്റിനുള്ളിൽ സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശിയായ ഭാസ്‌കരപിള്ള (68) ആണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഈ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച രാവിലെ സമീപത്ത് നിർമ്മാണം നടക്കുന്ന മറ്റൊരു വീട്ടിലെ തൊഴിലാളികളാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സാധാരണയായി ആഴ്ചയിലൊരിക്കൽ മാത്രം വീട്ടിൽ പോകാറുള്ള ഭാസ്‌കരപിള്ളയെ കഴിഞ്ഞ മൂന്ന് ദിവസമായി ബന്ധുക്കൾ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ലഭ്യമായിരുന്നില്ല.

മരണത്തിൽ എന്തെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്ന കാര്യത്തിൽ ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.