പുഴക്കലില്‍ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമര്‍ദനം; യുവാക്കള്‍ക്കായി അന്വേഷണം തുടരുന്നു

 

വന്നവരില്‍ ഒരാളുടെ ഭാര്യ അവിടെ ജീവനക്കാരി ആയിരുന്നു. കണക്കുകള്‍ എടുക്കുന്നതിനാല്‍ അതിനുശേഷം മാത്രമേ അകത്തേക്ക് കടത്തിവിടൂ എന്ന് സെക്യൂരിറ്റി പറഞ്ഞു. ഇതില്‍ പ്രകോപനമായതോടെയാണ് ക്രൂര മര്‍ദനം ഉണ്ടായത്.

 

രാത്രി 12 മണിക്ക് ശേഷമാണ് കുറ്റൂര്‍ സ്വദേശികളായ വിജേഷും ഷബീഷും പുഴക്കലിലെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് എത്തുന്നത്. ഇവര്‍ അകത്ത് കടക്കണമെന്ന് വാശിപിടിച്ചതോടെ സെക്യൂരിറ്റി തടഞ്ഞു.

തൃശ്ശൂര്‍ പുഴക്കലില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമര്‍ദനം. അര്‍ദ്ധരാത്രിയില്‍ മദ്യലഹരിയില്‍ എത്തിയ യുവാക്കളാണ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി വെസ്റ്റ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.


കഴിഞ്ഞ 28ന് ആയിരുന്നു സംഭവം. രാത്രി 12 മണിക്ക് ശേഷമാണ് കുറ്റൂര്‍ സ്വദേശികളായ വിജേഷും ഷബീഷും പുഴക്കലിലെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് എത്തുന്നത്. ഇവര്‍ അകത്ത് കടക്കണമെന്ന് വാശിപിടിച്ചതോടെ സെക്യൂരിറ്റി തടഞ്ഞു. വന്നവരില്‍ ഒരാളുടെ ഭാര്യ അവിടെ ജീവനക്കാരി ആയിരുന്നു. കണക്കുകള്‍ എടുക്കുന്നതിനാല്‍ അതിനുശേഷം മാത്രമേ അകത്തേക്ക് കടത്തിവിടൂ എന്ന് സെക്യൂരിറ്റി പറഞ്ഞു. ഇതില്‍ പ്രകോപനമായതോടെയാണ് ക്രൂര മര്‍ദനം ഉണ്ടായത്. സംഭവത്തിനുശേഷം രണ്ടു പ്രതികളും ഒളിവില്‍ പോയി. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് ഇരുവര്‍ക്കും എതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാണെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു.