പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതല്‍
ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യുന്ന കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ കേരളത്തില്‍ സമരവുമായി ബിജെപി രംഗത്തുണ്ട്.
Oct 11, 2026, 06:54 IST
എസ്‌ഐആറില്‍ സഭയ്ക്ക് മുന്നിലേക്ക് ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് ബിജെപി.
പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതല്‍. പ്രധാന നിയമ നിര്‍മാണങ്ങളാണ് അജണ്ട. മാസപ്പടി കേസില്‍ പിണറായി വിജയനെതിരായ എഫ്‌ഐആര്‍ ഉള്‍പ്പെടെ ഭരണ - പ്രതിപക്ഷങ്ങള്‍ പ്രതിരോധത്തിലാകുന്ന നിരവധി വിഷയങ്ങള്‍ക്കിടെയാണ് സഭ ചേരുന്നത്. അതേസമയം, എസ്‌ഐആറില്‍ സഭയ്ക്ക് മുന്നിലേക്ക് ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് ബിജെപി.
ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യുന്ന കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ കേരളത്തില്‍ സമരവുമായി ബിജെപി രംഗത്തുണ്ട്. എസ്‌ഐആര്‍ വഴി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കില്‍ കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച നിയമസഭ തുടങ്ങുന്ന പശ്ചാത്തലത്തില്‍ സഭക്ക് മുന്നിലേക്ക് തുടര്‍ച്ചയായി സമരം നടത്താനാണ് തീരുമാനം.