ഇരിപ്പിടം നൽകിയില്ല ; പാലക്കാട് ബി.ജെ.പി കൺവെൻഷനിൽ നിന്ന് സന്ദീപ് വാര്യർ ഇറങ്ങിപ്പോയി
എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനില്‍നിന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയി. ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്ത കൺവെൻഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാത്തതിനെ തുടര്‍ന്ന് മറ്റൊരു ചടങ്ങിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞാണ് സന്ദീപ് വാര്യർ ഇറങ്ങിപ്പോയത്.
Oct 31, 2024, 21:32 IST
പാലക്കാട്: എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനില്‍നിന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയി. ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്ത കൺവെൻഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാത്തതിനെ തുടര്‍ന്ന് മറ്റൊരു ചടങ്ങിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞാണ് സന്ദീപ് വാര്യർ ഇറങ്ങിപ്പോയത്.
അതേസമയം, സന്ദീപ് വാര്യരെ അവഗണിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്തലേഖകരോട് പറഞ്ഞു. ‘‘സന്ദീപ് വാര്യരെ ഹൃദയത്തിൽ ചേർത്തുനിർത്തിയതേ ഉള്ളൂ.
എൻ.ഡി.എ കൺവെൻഷനിൽ വേദിയിലിരുന്നത് പ്രധാന ചുമതലക്കാർ മാത്രമാണ്. സന്ദീപ് വാര്യർ ശക്തമായി പ്രവർത്തിക്കുന്ന ബി.ജെ.പി പ്രവർത്തകൻ ആണ്’’. ബി.ജെ.പിയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ നോക്കേണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.