അർജുന് വേണ്ടിയുള്ള തിരച്ചിൽ: നേവി സംഘം ഷിരൂരിൽ
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിലിന് നാവികസേന രംഗത്ത്. മൂന്നംഗ സംഘമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
Sep 23, 2024, 11:30 IST
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിലിന് നാവികസേന രംഗത്ത്. മൂന്നംഗ സംഘമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. അതേസമയം, ഗംഗാവലിയിൽ നിന്നും ഞായറാഴ്ച കണ്ടെത്തിയ അസ്ഥിഭാഗം തിങ്കളാഴ്ച വിദഗ്ധ പരിശോധനയ്ക്ക് അയക്കും. നേവി മാര്‍ക്ക് ചെയ്ത സ്ഥലത്തിന് പുറമെ ഈ അസ്ഥി കണ്ടെത്തിയ ഭാഗവും വ്യക്തമായി പരിശോധിക്കും. റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഉച്ചയോടെ സ്ഥലത്തെത്തും.
വശ്യമെങ്കിൽ കൂടുതൽ സേനാ അംഗങ്ങൾ സ്ഥലത്തെത്തുമെന്ന് റിപ്പോർട്ടുണ്ട്.
ലോഹസാന്നിധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം. നാല് പോയന്റുകളിലാണ് പ്രത്യേകമായി പരിശോധന നടത്തുന്നത്. സിഗ്നൽ ലഭിക്കുകയാണെങ്കിൽ നേവിയുടെ ഡൈവർമാർ പ്രദേശത്തെത്താനാണ് സാധ്യത. ഡ്രെഡ്ജിങ് സംവിധാനം ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.