എസ്ഡിപിഐ കോണ്‍ഗ്രസ് സഖ്യ വിവാദം ; വര്‍ഗീസ് ചൊവ്വന്നൂരിന് ഡിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

 

മറുപടി തൃപ്തികരമല്ലെങ്കില്‍ വര്‍ഗീസിനെതിരെയും നടപടി സ്വീകരിച്ചേക്കും.

 

രണ്ടുദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ചൊവ്വന്നൂര്‍ ഗ്രാമപഞ്ചയത്തിലെ എസ്ഡിപിഐ കോണ്‍ഗ്രസ് സഖ്യ വിവാദത്തില്‍ നടപടികള്‍ തുടര്‍ന്ന് ജില്ലാ നേതൃത്വം. ഡിസിസി നിര്‍വാഹക സമിതി അംഗമായ വര്‍ഗീസ് ചൊവ്വന്നൂരിന് ഡിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രണ്ടുദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ വര്‍ഗീസിനെതിരെയും നടപടി സ്വീകരിച്ചേക്കും.

ഏറെ വിവാദമായ എസ്ഡിപിഐ പിന്തുണയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. പിന്നാലെ വൈസ് പ്രസിഡന്റായ സബേറ്റ വര്‍ഗീസിനെയും കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.

പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ എം നിധീഷിനെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് കോണ്‍ഗ്രസ് പുറത്താക്കിയത്

ആകെയുള്ള 14 അംഗങ്ങളില്‍ എല്‍ഡിഎഫിന് ആറും യുഡിഎഫിന് അഞ്ചും എസ്ഡിപിഐക്ക് രണ്ടും ബിജെപിക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇന്നലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇരുവരും മത്സരിക്കുകയായിരുന്നു. എസ്ഡിപിഐ പിന്തുണ ലഭിച്ചതോടെ നിധീഷ് പ്രസിഡന്റായി.