നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പ്രചാരണ പരിപാടികള്‍ ഇന്ന് തുടങ്ങും.

 

ആകെ 19 പേരാണ് ഇതുവരെ പത്രിക സമര്‍പ്പിച്ചത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. വൈകിട്ട് മൂന്നുമണിയോടെ സാധുവായ നാമനിര്‍ദ്ദേശപത്രികകള്‍ എത്ര പേരുടെതെന്ന് വ്യക്തമാകും. ആകെ 19 പേരാണ് ഇതുവരെ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പ്രചാരണ പരിപാടികള്‍ ഇന്ന് തുടങ്ങും. രാവിലെ എട്ടു മുപ്പതിന് പോത്തുകല്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ പര്യടനം ഉദ്ഘാടനം ചെയ്യും. 

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന്റെ പര്യടനവും തുടരുകയാണ്. ഇടതുപ്രചാരണത്തിനായി മന്ത്രിമാര്‍ അടക്കം കൂടുതല്‍ നേതാക്കള്‍ മണ്ഡലത്തില്‍ എത്തും. കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും യുഡിഎഫ് പ്രചാരണത്തിനായി മണ്ഡലത്തില്‍ തുടരുന്നുണ്ട്. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ് ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്. ഇടതു കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഇന്ന് രാവിലെ 9 മണിക്ക് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കുമെന്ന് തൃണമൂല്‍ സ്ഥാനാര്‍ഥി പി വി അന്‍വര്‍ അറിയിച്ചിട്ടുണ്ട്.