കൊടുങ്ങല്ലൂരില്‍ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു
തൃശൂർ കൊടുങ്ങല്ലൂരില്‍ കനത്ത മഴയില്‍ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു.കാരുമാത്ര സ്വദേശി ബ്ലാഹയില്‍ ഇല്ലം മണിക്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം - പടിഞ്ഞാറെ വെമ്പല്ലൂർ റോഡില്‍ പോഴങ്കാവിലാണ് അപകടം നടന്നത്.റോഡരികില്‍ നിന്നിരുന്ന കൂറ്റൻ വാക മരം മഴയില്‍ കടപുഴകി വീഴുകയായിരുന്നു.
Updated: Jun 5, 2026, 12:32 IST
റോഡരികില്‍ നിന്നിരുന്ന കൂറ്റൻ വാക മരം മഴയില്‍ കടപുഴകി വീഴുകയായിരുന്നു.
തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരില്‍ കനത്ത മഴയില്‍ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു.കാരുമാത്ര സ്വദേശി ബ്ലാഹയില്‍ ഇല്ലം മണിക്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം - പടിഞ്ഞാറെ വെമ്പല്ലൂർ റോഡില്‍ പോഴങ്കാവിലാണ് അപകടം നടന്നത്.റോഡരികില്‍ നിന്നിരുന്ന കൂറ്റൻ വാക മരം മഴയില്‍ കടപുഴകി വീഴുകയായിരുന്നു.
മരത്തിനിടയില്‍ പെട്ട മണിക്ഠൻ തല്‍ക്ഷണം മരിച്ചു .അതേസമയംതിരുവല്ലയില്‍ കനത്ത മഴയെ തുടർന്ന് മതില്‍ ഇടിഞ്ഞു വീണു . അപകടത്തില്‍ നിന്നും വയോധികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി .നഗരത്തിനടുത്തുള്ള കുറ്റപ്പുഴ മാടമുക്കില്‍ ആണ് സംഭവം. ഇന്നലെ വൈകിട്ട് 7 മണിയോടെ റോഡരികിലെ കരിങ്കല്‍ മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു.അപകടം നടക്കുന്ന സമയത്ത് അതുവഴി നടന്നു പോകുകയായിരുന്ന വയോധികന്റെ തൊട്ടു മുമ്പില്‍ ആണ് മതില്‍ പെട്ടെന്ന് തകർന്നു വീണത്.