17കാരന് ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു; അഡിഷണല്‍ ജഡ്ജിയുടെ മകന് കസ്റ്റഡിയില്‍
17കാരന് ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു; അഡിഷണല്‍ ജഡ്ജിയുടെ മകന് കസ്റ്റഡിയില്‍
മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണന്റെ പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു.
Oct 25, 2026, 10:17 IST
അച്ഛനായ ജഡ്ജിയുടെ പേരിലാണ് കാറെന്നും കേസെടുത്തെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ചേരാനല്ലൂരില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണന്റെ പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു.
കാര്‍ ഓടിച്ചിരുന്ന 17 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, അഡിഷണല്‍ ജഡ്ജിയുടെ മകനാണ് പടിയിലായതെന്നാണ് പൊലീസ് നല്കുന്ന വിവരം. അച്ഛനായ ജഡ്ജിയുടെ പേരിലാണ് കാറെന്നും കേസെടുത്തെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.