മാവേലിക്കരയിൽ ടിപ്പറിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
മാവേലിക്കരയിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ചെന്നിത്തല സൗത്ത് ബാബുവിന്റെ ഭാര്യ ആനി ബാബു (56) ആണ് അപകടത്തിൽ മരിച്ചത്. മാവേലിക്കര ഗവൺമെന്റ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.
Nov 7, 2026, 17:32 IST
ആലപ്പുഴ: മാവേലിക്കരയിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ചെന്നിത്തല സൗത്ത് ബാബുവിന്റെ ഭാര്യ ആനി ബാബു (56) ആണ് അപകടത്തിൽ മരിച്ചത്. മാവേലിക്കര ഗവൺമെന്റ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.
പിന്നിൽ ടിപ്പർ വരുന്നത് കണ്ട് സ്കൂട്ടർ റോഡരികിലേക്ക് ഒതുക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിൽ ടിപ്പറിന്റെ ഒരു ഭാഗം തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു വീണ സ്കൂട്ടറിനും ആനിക്കും മുകളിലൂടെ ടിപ്പർ കയറിയിറങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാവേലിക്കര പോലീസ് തുടർനടപടികൾ സ്വീകരിച്ചു.